സംശയം; ഭാര്യയുടെ ഇരുകൈകളും വെട്ടിയെടുത്ത് ഭര്‍ത്താവിന്റെ ക്രൂരത

രപുരുഷ ബന്ധം ആരോപിച്ച് ഭാര്യയുടെ ഇരു കൈകളും വെട്ടിമാറ്റി ഭര്‍ത്താവ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. വിവാഹം കഴിച്ച് രണ്ടുമാസം പിന്നിടവേയാണ് ഞെട്ടിക്കുന്ന സംഭവം.

ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ കൈകള്‍ ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. കൈകള്‍ പ്രവര്‍ത്തനക്ഷമമാകുമോ എന്ന് മനസ്സിലാക്കാന്‍ ഏതാനും ദിവസങ്ങള്‍ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടോടെ വീടിനടുത്തുള്ള കാട്ടിലേക്ക് വിറക് ‌ശേഖരിക്കാനെന്ന് പറഞ്ഞ് ഭാര്യയെ കൊണ്ടുപോയ ശേഷം കോടാലിയുപയോഗിച്ച് വെട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരപുരുഷ ബന്ധം ആരോപിച്ച് പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു.

 

Top