സംശയരോഗം; തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാരയ്ക്ക് അടിച്ചു കൊന്നു

തൃശൂര്‍: തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയില്‍ ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാരയ്ക്ക് അടിച്ചു കൊന്നു. ചേറൂര്‍ കല്ലടിമൂലയില്‍ താമസിക്കുന്ന സിലുവാണ് (45) കൊല്ലപ്പെട്ടത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കമ്പിപാര കൊണ്ട് അടിച്ചു കൊലപെടുത്തുകയായിരുന്നു. മൃതദ്ദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാള്‍ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.

അയല്‍പക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടില്‍ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. കൊല നടത്തിയതിന് ശേഷം ഇയാള്‍ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഉണ്ണിക്കൃഷ്ണന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.

Top