ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി നാളെ

kerala hc

കൊച്ചി: സംസ്ഥാനത്ത് ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ വരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറയുക. ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഹര്‍ജിയില്‍ നാളെ വിധി പറയാനായി തീരുമാനിച്ചത്.

38,586 ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് തടയാനുള്ള നടപടികള്‍ ഉണ്ടാവും. ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം കോടതിയെ അറിയിച്ചത്.

Top