തമിഴ്‌നാട്ടിലെ അനിശ്ചിത കാല തിയേറ്റര്‍ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രജനീകാന്ത്‌

ചെന്നൈ: ജിഎസ്ടിയില്‍ വിനോദ നികുതി കൂട്ടിയതുമായി ബന്ധപെട്ട് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല തിയേറ്റര്‍ സമരത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് രജനീകാന്ത്.

28 ശതമാനം ജിഎസ്ടിക്കു പുറമേ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതി ഒഴിവാക്കണമെന്നാണ് രജനീകാന്തിന്റെ ആവശ്യം.

സിനിമാ മേഖലയിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നു ട്വീറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

1100 ഓളം തിയേറ്ററുകള്‍ ജിഎസ്ടിയില്‍ പ്രതിഷേധിച്ച് അടച്ചിട്ടിരിക്കുകയാണ്. ജിഎസ്ടി പ്രകാരം 58 ശതമാനമാണ് നികുതിയിനത്തില്‍ തിയേറ്റര്‍ ഉടമകള്‍ നല്‍കേണ്ടി വരിക.

Top