അഫ്ഗാനിസ്ഥാനിൽ ഇരട്ട ചാവേർ ആക്രമണം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ഇ​ര​ട്ട ചാ​വേ​ർ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 34 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗ​സ്നി പ്ര​വി​ശ്യ​യി​ലും ദ​ക്ഷി​ണ അ​ഫ്ഗാ​നി​ലെ സു​ബ​ൽ പ്ര​വി​ശ്യ​യി​ലു​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ നടന്നത്.

ഗ​സ്നി​യി​ൽ‌ സൈ​നി​ക കേ​ന്ദ്രം ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 31 സൈ​നി​ക​രാ​ണ് മ​രി​ച്ച​ത്. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​നം ചാവേർ ഭീകരൻ സൈ​നി​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Top