രണ്ടാം ദിനം ഇരട്ടി കളക്ഷൻ;കോടികൾ കൊയ്ത് ‘ഫെെറ്റർ ‘

ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ആക്‌ഷൻ എന്റർടെയ്നർ ‘ഫൈറ്റർ’ സിനിമയ്ക്കു ഗംഭീര റിപ്പോർട്ട്. രണ്ട് ദിവസങ്ങൾകൊണ്ട് ചിത്രം വാരിയത് 60 കോടി രൂപയാണ്. ആദ്യ ദിനം 24 കോടി മാത്രമാണ് ചിത്രത്തിനു ലഭിച്ചത്. റിപ്പോർട്ടുകൾ പോസിറ്റിവ് ആയി മാറിയതോടെ രണ്ടാം ദിനം ലഭിച്ചത് ആദ്യ ദിവസത്തേതിന്റെ ഇരട്ടി കലക്‌ഷൻ.

ഇന്ത്യയിൽ നിന്നുമാത്രമുള്ള കലക്‌ഷനാണ് 65 കോടി. ആഗോള കലക്‌ഷനിൽ ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടംനേടിയെന്നാണ് റിപ്പോർട്ടുകൾ.

ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. തുടർച്ചയായി രണ്ട് സൂപ്പർഹിറ്റുകൾ നൽകി സിദ്ധാർഥ് ആനന്ദ് ബോളിവുഡിലെ മുൻനിര സംവിധായകനായി മാറിക്കഴിഞ്ഞു.

Top