കാബൂളില്‍ ഇരട്ട ബോംബ് സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ 15 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഖനി, പെട്രോളിയം മന്ത്രാലയത്തിലെ എട്ട് ജീവനക്കാര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ബസിന് നേരെയുണ്ടായ സ്‌ഫോനത്തിന് മിനിറ്റുകള്‍ക്ക് ശേഷം സംഭവസ്ഥലത്ത് നിന്നും ഏതാനും മീറ്റര്‍ അകലെയുണ്ടായ മറ്റൊരു ചാവേര്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്ഫോടനം നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഒന്‍പത് വിദേശ സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് വാഹനങ്ങള്‍ തകര്‍ന്നതായും സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ മാത്രം ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

Top