ജമ്മു വിമാനത്താവളത്തില്‍ ഇരട്ടസ്‌ഫോടനം

ശ്രീനഗര്‍: ജമ്മു വിമാനത്താവളത്തില്‍ ഇരട്ടസ്ഫോടനം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഏരിയയിലാണ് സ്ഫോടനം നടന്നത്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഐഇഡി ഡ്രോണുകളില്‍ എത്തിച്ചായിരുന്നു സ്ഫോടനം.

അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡ് പ്രദേശത്തെത്തി പരിശോധന ആരംഭിച്ചു. എന്‍ഐഎ സംഘവും ഉടന്‍ സ്ഥലത്തെത്തും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

 

Top