യുപിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ ഡോറമോണ്‍, ടൈറ്റില്‍ സോങ് പോസ്റ്റ് ചെയ്ത് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: യുപിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണും, ടൈറ്റില്‍ ഗാനവും. സൈറ്റില്‍ കയറിയ ഉദ്യോഗാര്‍ത്ഥികള്‍ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. സ്‌ക്രീന്‍ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൈറ്റ് പുനസ്ഥാപിച്ചു. നേരത്തേയും മറ്റ് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

‘ഡോറമോണ്‍ ഫോണ്‍ എടുക്കൂ’ എന്ന എഴുത്തും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പൂര്‍ണ്ണമായും യുപിഎസ്‌സിയുടെ അധികാരത്തിലുള്ള സൈറ്റാണിത്. 2018 റിക്രൂട്ട്‌മെന്റുകള്‍ തുടങ്ങുന്ന അതേദിവസമാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് എന്നത് ആശങ്ക ഉണ്ടാക്കുന്നു.

ചിലര്‍ ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ സ്‌ക്രീന്‍ ഷോട്ട് പലരും പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലടക്കം ഷെയര്‍ ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ നിരവധി തവണ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ നിന്നാണ് ഏറ്റവുമധികം ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 35 ശതമാനമാണിത്.

Top