ഡൽഹിയിലെ ദൂരദർശൻ കേന്ദ്രത്തിൽ തീപിടിത്തം; ആർക്കും അപകടമില്ല

fire

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായി. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എസി പ്ലാന്റില്‍ ഉച്ചക്ക് 12.20നാണ് അഗ്‌നിബാധയുണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ മുഴുവന്‍ പുക നിറഞ്ഞു. അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top