ആറു മാസം കാക്കുന്നില്ല, ‘ലാല്‍ സിംഗ് ഛദ്ദ’ ഒടിടിയില്‍

ആമിര്‍ ഖാൻ നായകനായി എത്തിയ ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഇപ്പോഴിതാ ആമിര്‍ ഖാൻ ചിത്രം ഒടിടിയിലും റിലീസ് ചെയ്‍തിരിക്കുകയാണ്. ഓഗസ്റ്റ് 11ന് ആയിരുന്നു ചിത്രം തിയറ്ററിൽ റിലീസ് ചെയ്‍തത്.

ആമിര്‍ ഖാൻ ചിത്രം തിയറ്ററില്‍ എത്തിയിട്ട് ആറ് മാസം കഴിഞ്ഞായിരിക്കും ഒടിടി റിലീസ് എന്നായിരുന്നു ആമിര്‍ ഖാൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കരീന കപൂര്‍ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായതിനെ തുടര്‍ന്ന് നേരത്തെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു. നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങിയത്. മുൻകൂര്‍ പ്രഖ്യാപനമോ പ്രചാരണമോ ഒന്നും നടത്താതെയാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ഒടിടിയില്‍ റിലീസ് ചെയ്‍തിരിക്കുന്നത്.

പല പ്രായങ്ങളിലുള്ള ആമിര്‍ ഖാൻ ചിത്രത്തിലുണ്ടായിരുന്നു. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

Top