പുതിയ ചിത്രത്തിന്റെ സൈറ്റില്‍ ആരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി വിജയ്

superstar Vijay

ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇളയ ദളപതി വിജയ്. തന്റെ 62 ാം സിനിമകൂടിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് ഷൂട്ടിംഗ് സെറ്റില്‍ ആരും മൊബൈല്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി വിജയ് രംഗത്തെത്തിയിരിക്കുന്നത്.

ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് തടയാനും ചിത്രത്തിലെ വിജയുടെ ലുക്ക് കുറച്ച് മാസത്തേക്ക് പുറത്ത് വിടാതെയിരിക്കാനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ചിത്രം ദീപാവലി റിലീസായി തീയേറ്ററുകളിലെത്തും.

Top