ഔദ്യോഗിക കുറിപ്പുകളില്‍ നിന്ന് ദളിത് പ്രയോഗം ഒഴിവാക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

court order

ഭോപ്പാല്‍: ഔദ്യോഗിക കുറിപ്പുകളില്‍ നിന്ന് ദളിത് എന്ന പ്രയോഗം ഒഴിവാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശവുമായി മധ്യപ്രദേശ് ഹൈക്കോടതി.

ദളിത് എന്ന വാക്ക് ഭരണഘടനയില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന് ഹൈക്കോടതി സൂചിപ്പിച്ചു. ദളിത് എന്നതിനുപകരം പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗക്കാരെന്ന് പ്രയോഗിക്കാനും ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബഞ്ച് സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പിന്നോക്ക വിഭാഗക്കാരെ അപമാനിക്കുന്നതിനായി സവര്‍ണ്ണര്‍ ഉപയോഗിച്ചിരുന്ന വാക്കാണ് ദളിത് എന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ മോഹന്‍ലാല്‍ മനോഹര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Top