‘കള്ളം പ്രചരിപ്പിക്കരുത്’: ‘ബ്രൂസ് ലീ’യുടെ കാസ്റ്റിംഗിനെപ്പറ്റി ഉണ്ണി മുകുന്ദൻ

ണ്ണി മുകുന്ദൻ നായകനായെത്തുന്ന ആക്ഷൻ ചിത്രമാണ് ‘ബ്രൂസ് ലീ’. വൻ വിജയമായ മല്ലു സിംഗിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപനം മുതൽ ശ്രദ്ധനേടി. ഉദയ കൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ പങ്കുവച്ച കുറിപ്പ് ച‍ർച്ചയായി മാറിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ നായകനാകുമ്പോൾ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയനായ ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ് വില്ലനായി എത്തുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നിലവിൽ വരുന്ന വാർത്തകൾ വ്യജമാണെന്നും കാസ്റ്റിംഗ് വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും നടൻ അറിയിച്ചിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ:

‘ബ്രൂസ് ലീ’ എന്ന സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഷെയർ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യർഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്‍റെ സന്തോഷം ആയാലും എന്‍റെ മറ്റേത് സിനിമയായാലും അതിന്‍റെ കാസ്റ്റിംഗ്, മറ്റ് അപ്ഡേറ്റുകൾ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നതാണ്’

 

Top