ആരാധകർക്ക് തെറ്റായ സന്ദേശം നൽകില്ല; അല്ലു നിരസിച്ചത് 10 കോടിയുടെ പരസ്യം

കേരളക്കരയിൽ ഏറെ ആരാധകരുള്ള ഒരു അന്യഭാഷാ നാടനാണ് അല്ലു അർജുൻ. താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ‘പുഷ്പ’യ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ സിനിമയിൽ മാത്രം അല്ല ജീവിതത്തിലും താൻ സൂപ്പറാണെന്നു തെളിയിച്ചിരിക്കുകയാണ് അല്ലു ഇപ്പോൾ. ഒരു മദ്യ കമ്പനിയുടെ പരസ്യത്തില്‍ നിന്നും താരം പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

പത്ത് കോടി രൂപയായിരുന്നു അല്ലുവിന് ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ കമ്പനി ഒഫര്‍ ചെയ്തത്. എന്നാല്‍ ഈ പണം അല്ലു നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനുമുൻപ് പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു. ഭീമമായ തുക വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം അത് സ്വികരിക്കാൻ തയ്യാറായില്ല.

ഇത്തരം പരസ്യത്തില്‍ അഭിനയിച്ചാല്‍ ആരാധകരില്‍ അത് തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാകാം കോടികളുടെ ഓഫര്‍ അല്ലു വേണ്ടെന്ന് വെച്ചത് എന്നാണ് വിലയിരുത്തുന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.

Top