‘ഈ മാജിക് തിയറ്ററില്‍ മിസ് ചെയ്യരുത്’; നന്‍പകലിനെ പ്രശംസിച്ച് കാര്‍ത്തിക് സുബ്ബരാജ്

മ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി ആദ്യമായി എത്തുന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ ആയിരുന്നു. എന്നാല്‍ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. തമിഴ്നാട്ടില്‍ മുഴുവന്‍ ചിത്രീകരണവും നടന്ന സിനിമയുടെ തമിഴ്നാട് റിലീസ് ഇന്നലെ ആയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് തമിഴ്നാട് റിലീസിന് ശേഷവും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.

ചിത്രത്തിന്റെ തമിഴ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ചുരുങ്ങിയ വാക്കുകളിലാണ് കാര്‍ത്തിക്കിന്റെ വിലയിരുത്തല്‍. “നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിക് തിയറ്ററുകളില്‍ മിസ് ചെയ്യരുതേ. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടികള്‍”, എന്നാണ് കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റ്.

Top