മുതിര്‍ന്നവര്‍ പറയുന്നത് ചെവിക്കൊള്ളുന്നില്ല, സഞ്ജുവിന്റെ മനോഭാവം മാറ്റണം’; തുറന്നടിച്ച് ശ്രീശാന്ത്

ക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പ് ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ മാറ്റിനിര്‍ത്തിയ സെക്ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ച് ശ്രീശാന്ത്. സഞ്ജുവിന്റെ മോശം മനോഭാവം കാരണമാണെന്നും, ഇതാഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതുമാണ് സഞ്ജുവിന് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തതെന്നും മുന്‍ ഇന്ത്യന്‍ താരവും മലയാളി ക്രിക്കറ്ററുമായ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

‘ഇത് ശരിയായ തീരുമാനമാണ്, കളിയിലെ പല പരിചയസമ്പന്നരും സഞ്ജുവിനെ റേറ്റുചെയ്യുന്നുണ്ട്, പിച്ച് അനുസരിച്ച് കളിക്കാന്‍ അവര്‍ ആവശ്യപ്പെടുമ്പോള്‍ അവന്‍ അത് ചെവികൊളളുന്നില്ല, ഇത്തരത്തിലുള്ള മനോഭാവം സഞ്ജു മാറ്റണം’, ശ്രീശാന്ത് പറഞ്ഞു. 13 ഏകദിന മത്സരങ്ങളില്‍ നിന്നായി 55 .71 എന്ന മികച്ച ശരാശരിയുള്ള കളിക്കാരനാണ് സഞ്ജു, എന്നാല്‍ ലോകകപ്പിന് പുറമെ, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും സാംസണെ പരിഗണിച്ചിട്ടില്ല.

പലപ്പോഴും അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു പുറത്താകുന്നതെന്നാണ് പരക്കെയുള്ള വാദം. വിക്കറ്റ് പോകാതെനിന്ന് കളിക്കുന്നതിനിന്റെ പ്രാധാന്യം ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ശ്രദ്ധിക്കണമെന്നും. വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, സ്ഥിരതയില്ലാത്ത പ്രകടനമാണ് സഞ്ജുവിന്റേതെന്നും ശ്രീശാന്ത് ആരോപിക്കുന്നുണ്ട്.

 

 

Top