‘സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം എന്നിവ കൈവിടരുത്’: വിടപറഞ്ഞ് രാം നാഥ് കോവിന്ദ്

മത്വം,സ്വാതന്ത്ര്യം,സാഹോദര്യം എന്നിവ കൈവിടരുതെന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്. തന്റെ വിടവാങ്ങൽ ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘ജനങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിച്ചു. അഞ്ച് വർഷം ജനം വിശ്വാസം അർപ്പിച്ചു. എല്ലാ വിഭാഗങ്ങളിൽ നിന്നും സഹകരണം ലഭിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാവർക്കും അവസരം നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ദരിദ്രരായവർക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന് ഓരോ തീരുമാനത്തിന് മുൻപും ആലോചിക്കണമെന്ന ഗാന്ധി വചനവും രാം നാഥ് കോവിന്ദ് ഓർമിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം എടുത്തുകാട്ടിയായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന.

Top