യുദ്ധത്തിന് സജ്ജരായിരിക്കണം, മരണത്തെ ഭയക്കരുത് ,ചൈനീസ് പട്ടാളത്തോട് പ്രസിഡന്റ്

china

ബെയ്‌ജിംഗ് : മരണത്തെ ഭയക്കരുതെന്നും,ഏത് നിമിഷവും യുദ്ധത്തിന് തയാറായിരിക്കണമെന്നും ചൈനീസ് പട്ടാളത്തോട് പ്രസിഡന്റ് ഷി ജിന്‍പിങ്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉണ്ടായ ചില ഉലച്ചിലുകളുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റിന്റെ ആഹ്വാനം.

ബുധനാഴ്ച വടക്കന്‍ ഹെബേയില്‍ നടന്ന പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സെന്‍ട്രല്‍ തിയേറ്റര്‍ കമാന്‍ഡ് സന്ദര്‍ശന വേളയിലാണ് ഷി ജിന്‍പിങ് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയെ ഉദ്ധരിച്ച്‌ എ എഫ് പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരിക്കലും ചൈനീസ് സൈനികർ കഷ്ടപ്പാടിനെയോ മരണത്തെയോ ഭയക്കരുത്, കൂടാതെ യഥാര്‍ഥ യുദ്ധത്തിനു സമാനമായി പരിശീലനം നടത്താനും സൈന്യത്തോട് ഷി ജിന്‍പിങ് പറഞ്ഞു.വ്യത്യസ്തവും , അപൂര്‍വമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമം പ്രസിഡന്റ് ഷി ജിന്‍പിങിന്റെ പ്രസ്താവനയെ വിലയിരുത്തിയത്.

Top