തിരഞ്ഞെടുപ്പിലേക്ക് ഞങ്ങളെ വലിച്ചിഴക്കരുത്, സ്വന്തം ശക്തിയില്‍ ജയിക്കുക; മോദിയോട് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന ആരോപണം തള്ളി പാക്കിസ്ഥാന്റെ മറുപടി.

ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന നരേന്ദ്രമോദിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പാക്കിസ്ഥാന്‍.

‘തിരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴയ്ക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം. പാര്‍ട്ടികള്‍ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്. അല്ലാതെ മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകളിലൂടെയാവരുത്. അവ തീര്‍ത്തും അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണ്.’ പാകിസ്താന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Top