ചെന്നൈയില്‍ പോയ രണ്‍വീറിന് ഭാര്യയുടെ നിര്‍ദേശം; രസകരമായി ദീപികയുടെ കമന്റ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പദികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. സമൂഹമാധ്യമങ്ങളില്‍ സജീവായ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകള്‍ളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ രസകരമായ ദീപികയുടെ കമന്റാണ് ഇരുകയ്യുംനീട്ടി ആരാധകര്‍ സ്വീകരിച്ചിട്ടുള്ളത്.

രണ്‍വീറിന്റെ പുതിയ ചിത്രം 83ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനായി ചെന്നൈയില്‍ പോയ രണ്‍വീര്‍ സിംഗിനാണ് വലിയൊരു ലിസ്റ്റ് ദീപിക ഒരുക്കിയിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് സിനിമയുടെ പോസ്റ്റര്‍ രണ്‍വീര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ആ പോസ്റ്റിന് താഴെ ദീപിക കുറിച്ച ഒരു കമന്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ചെന്നൈയില്‍ നിന്ന് വരുമ്പോള്‍ ശ്രീകൃഷ്ണയില്‍ നിന്ന് ഒരു കിലോ മൈസൂര്‍ പാക്കും രണ്ടര കിലോ സ്‌പൈസി ഉരുളകിഴങ്ങ് ചിപ്‌സും വാങ്ങിക്കണം. അല്ലാതെ ഇങ്ങോട്ടേക്ക് മടങ്ങി വരേണ്ടാ’, എന്നായിരുന്നു ദീപകയുടെ കമന്റ്.

നിരവധി പേരാണ് ദീപികയുടെ കമന്റിന് ലൈക്കടിച്ചിരിക്കുന്നത്. ‘ടിപ്പിക്കല്‍ സൗത്ത് ഇന്ത്യന്‍ ഭാര്യ തന്നെ’, ‘ഇതാണ് യഥാര്‍ത്ഥ ഭാര്യ’, തുടങ്ങിയ നിരവധി കമന്റുകളാണ് ദീപികയ്ക്ക് ലഭിക്കുന്നത്. ശ്രീകൃഷ്ണയിലെ മൈസൂര്‍ പാക്കിനെയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top