പാര്‍ട്ടി പറയും മുൻപേ ആരും സ്ഥാനാർഥി ആകേണ്ട: സിപിഐ

തിരുവനന്തപുരം: പാര്‍ട്ടി പറയും മുൻപേ സ്ഥാനാര്‍ഥികളായി ഇറങ്ങുന്നവര്‍ക്ക് താക്കീത് നല്‍കി സിപിഐ. ജില്ലകളില്‍ പുരോഗമിക്കുന്ന നേതൃയോഗങ്ങളില്‍ ശക്തമായ ഭാഷയിലാണ് മുന്നറിയിപ്പ്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം അവലോകനം ചെയ്തുള്ള ജില്ലാ നേതൃയോഗങ്ങളിലാണ് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ക്ക് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നത്. പലരും സ്വയം സ്ഥാനാര്‍ഥികളായി ഇറങ്ങിയത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

രണ്ടു തവണ തുടര്‍ച്ചായി ജയിച്ചവരെ ഇനി മല്‍സരിപ്പിക്കേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ അടുത്തയാഴ്ച സംസ്ഥാന കൗണ്‍സില്‍ നിശ്ചയിക്കും.

Top