യുഡിഎഫില്‍ പി.സി. ജോര്‍ജ് വേണ്ട; അപേക്ഷ പോലും പരിഗണിക്കരുതെന്ന് ഭൂരിപക്ഷാഭിപ്രായം

pc george

തിരുവനന്തപുരം പി.സി. ജോര്‍ജ് എംഎല്‍എയുടെ യുഡിഎഫ് മോഹത്തിന് തിരിച്ചടി. മുന്നണിയിലേക്ക് തിരികെ പോകാനുള്ള ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ ഭൂരിപക്ഷാഭിപ്രായം.

ജനപക്ഷം സംസ്ഥാന സമിതി യോഗത്തില്‍ വെച്ച് ബിജെപിയെയും എന്‍ഡിഎയും തള്ളിപ്പറഞ്ഞ്‌കൊണ്ട് യുഡിഎഫുമായി സഹകരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പി.സി. ജോര്‍ജ് അന്ന് അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബറില്‍ നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു ജോര്‍ജ് നിലപാടെടുത്തിരുന്നു. നിയമസഭയ്ക്കു പുറത്തും സഹകരിക്കുമെന്ന് പറഞ്ഞ ജോര്‍ജ് എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന് ആവര്‍ത്തിച്ചിരുന്നു.ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്ത് ചര്‍ച്ചയും നടന്നു. എന്നാല്‍ ഒന്നരമാസം കഴിയുന്നതിനു മുന്‍പ് ജോര്‍ജ് വീണ്ടും നിലപാട് മാറ്റി.

Top