ഡൊണാൾഡ് ട്രംപിന്‍റെ ഫേസ്ബുക്ക് വിലക്ക് തുടരും; തീരുമാനത്തെ അനുകൂലിച്ച് ബോര്‍ഡ്

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനായി ഫേസ്ബുക്ക് രൂപീകരിച്ച മേല്‍നോട്ട ബോര്‍ഡ് തീരുമാനത്തെ പിന്തുണച്ചതോടെയാണ് ഇത്. ജനുവരി ആറിന് യുഎസ് കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ടിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയത്.

കലാപകാരികളെ പ്രശംസിച്ചുള്ള ജനുവരി ആറിലെ ട്രംപിന്റെ പോസ്റ്റ് ഫേസ്ബുക്ക് നയങ്ങളെ ”കര്‍ശനമായി ലംഘിച്ചു” എന്നും ”ഗുരുതരമായ അക്രമ സാധ്യതയുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു” എന്നും ബോര്‍ഡ് പറഞ്ഞു. അതേസമയം ഫേസ്ബുക്കിനെതിരെയും ബോര്‍ഡ് വിമര്‍നങ്ങള്‍ ഉന്നയിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഫേസ്ബുക്കിനെതിരെ വിമര്‍ശനം.

Top