ട്രംപിനെതിരെ ഇംപീച്ച്‌മെന്‍റ്: വ്യവസ്ഥകള്‍ തയാറാക്കാന്‍ സ്പീക്കറുടെ നിര്‍ദേശം

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്‌മെന്റിലേക്കു നയിക്കുന്ന കുറ്റം ചുമത്തുമെന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സ് പെലോസി. ഇംപിച്ച്‌മെന്റ് നടപടികളുടെ കരട് തയാറാക്കാന്‍ ജുഡിഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി നാന്‍സി പൌലോസി അറിയിച്ചു.

ഇംപീച്ച്‌മെന്റ് വിചാരണയുടെ രണ്ടാംഘട്ടം തുടങ്ങിയതനിനു തൊട്ടു പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം. ഭരണഘടനാ നിയമത്തിലെ വിദഗ്ധരായ നാലുപേരാണ് വിചാരണയ്ക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ട തെളിവെടുപ്പിന് ശേഷമാണ് സ്പീക്കറുടെ നടപടി.

2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയാകുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരേ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വിചാരണ നടക്കുന്നത്.

അതേസമയം, ഇംപീച്ച്‌മെന്‍റ് നടപടിയെ പ്രതിരോധിച്ച്‌ ട്രംപ് വീണ്ടും രംഗത്തെത്തി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ യുക്രെയ്ന് മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.

Top