ട്രംപിന്റെ യാത്രാവിലക്കിന് സുപ്രീം കോടതിയുടെ ഭാഗിക അംഗീകാരം

donald trump

വാഷിങ്ടണ്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താത്ക്കാലിക യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം. നേരത്തെ കീഴ്‌ക്കോടതി പൂര്‍ണമായും റദ്ദാക്കിയ നടപടിയാണ് ഭാഗികമായി നടപ്പിലാക്കാന്‍ കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്.

ദേശീയ സുരക്ഷയുടെ വിജയമാണിതെന്ന് സുപ്രീംകോടതി വിധിയോട് ട്രംപ് പ്രതികരിച്ചു.
ഇടക്കാല ഉത്തരവിലാണ് കോടതി വിലക്ക് അംഗീകരിച്ചത്. ഇതു സംബന്ധിച്ച കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി ഒക്‌ടോബറിലേക്ക് മാറ്റി.

Top