യുഎസ് ഉച്ചകോടിയെക്കുറിച്ചുള്ള ചിന്തയില്‍ ഉറങ്ങാനായിട്ടില്ലെന്ന് മൂണ്‍ ജെ ഇന്‍

സിംഗപ്പൂര്‍: യുഎസ് ഉച്ചകോടിയെക്കുറിച്ചുള്ള ചിന്തയില്‍ ഉറങ്ങാനായിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. ഉച്ചകോടി വിജയമാകണമെന്ന അത്യധികമായ ആഗ്രഹമുണ്ട്. കൊറിയന്‍ പെനിസുലയിലെ ആണവ നിരായുധീകരണത്തിലേക്ക് ഇതു നയിക്കുമെന്നാണു പ്രതീക്ഷയെന്നും മൂണ്‍ ജെഇന്‍ പറഞ്ഞു.

സിംഗപൂരിലെ സാന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ ട്രംപ്കിം കൂടിക്കാഴ്ച തുടരുമ്പോള്‍ ലോകം ഉറ്റുനോക്കുന്ന മറ്റൊരു വ്യക്തി ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജെ ഇന്നാണ്. ദക്ഷിണ കൊറിയന്‍ പ്രസിഡണ്ടും പ്രധാന മന്ത്രിയും ട്രംപും കിമ്മും ഹസ്തദാനം ചെയ്യുന്നത് പുഞ്ചിരിയോടെ ടിവിയില്‍ കാണുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

Top