ഉത്തരകൊറിയന്‍ മേധാവി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ മേധാവി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നും ഒട്ടേറെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുമായ് ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയ്ക്ക് അവസാനമായിരിക്കുകയാണ്.

ഉത്തരകൊറിയയുമായുള്ള സഹകരണത്തിലെ മുന്നേറ്റത്തിന് അമേരിക്കയുടെ വലിയ ശ്രമവും പങ്കുമുണ്ട്. എന്നാല്‍ അതൊന്നും മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.ഒബാമ ഭരണത്തില്‍ കീഴില്‍ ഉണ്ടായിരുന്ന സ്ഥിതിയാണോ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇപ്പോഴുള്ളതെന്ന് ഓര്‍ക്കണമെന്നും പ്രശ്‌നങ്ങളുടെ തീവ്രത കുറഞ്ഞെന്ന് മറക്കരുതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

Top