ഡയലോഗടിക്കാന്‍ മാത്രമേ അമേരിക്കയ്ക്ക് അറിയൂ, ധൈര്യമില്ല; ഇറാന്‍

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സേന തുറന്നടിച്ചു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.

അമേരിക്കയെ ആക്രമിച്ചാല് ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. വളരെ വേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അതേസമയം ഇറാനി ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിന് തിരിച്ചടി നല്‍കും എന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.

അതിന് വ്യക്തമായ സൂചനയായി ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നത്. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുമാണ് പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ പൗരന്മാരോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top