ഭീകരാക്രമണം: ഇന്ത്യ-പാക്ക് ബന്ധം യുദ്ധസമാന സാഹചര്യത്തിലെന്ന് ട്രംപ്‌

trump

വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക്ക് ബന്ധം അപകടകരമായ സാഹചര്യത്തിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ സാഹചര്യം മോശമാണ്. വളരെ അപകടം പിടിച്ച അവസ്ഥയിലാണത്. യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. യു.എസ് അതിനുവേണ്ടിയുള്ള പ്രവൃത്തിയിലാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മുകാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തോടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസ് സര്‍ക്കാര്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം പാക്കിസ്ഥാനുള്ള ധനസഹായം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും ട്രംപ് അറിയിച്ചു.

Top