ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക ; പ്രസ്താവനയെ സ്വാഗതം ചെയ്തു ചൈന

White House

ബെയ്ജിംഗ്: ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നുമായി ചര്‍ച്ചയ്ക്കു തയാറെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ചൈന സ്വാഗതം ചെയ്തു.

ഇതൊരു ശുഭ സൂചനയാണ്, സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെംഗ് ഷുവാംഗ് അറിയിച്ചു.

അമേരിക്കന്‍ വിദേശകാര്യ വകുപ്പിനെയും മൊത്തം നയതന്ത്ര ലോകത്തെയും ഞെട്ടിക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഈ അപ്രതീക്ഷിത പ്രഖ്യാപനം.

കിമ്മിനെപ്പറ്റി അയാളൊരു മിടുക്കനാണെന്നും അദ്ദേഹവുമായി കണ്ടു സംസാരിക്കുന്നത് ഉചിതമാണെന്നു വന്നാല്‍ താന്‍ തയാറാണെന്നും അതൊരു ആദരമായി കണക്കാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Top