ഉത്തര കൊറിയക്കെതിരെ ഏര്‍പ്പെടുത്തിയ കൂടുതല്‍ ഉപരോധങ്ങള്‍ പിന്‍വലിച്ച്‌ ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: യുഎസ് ട്രഷറി ഉത്തര കൊറിയക്കെതിരെ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ കൂടുതല്‍ ഉപരോധങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. പ്രസിഡന്റിന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ ഇഷ്ടമാണെന്നും കൂടുതല്‍ ഉപരോധങ്ങള്‍ ആവശ്യമാണെന്നു കരുതുന്നില്ലെന്നും ട്രംപിന്റെ തീരുമാനത്തെ ന്യായീകരിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

നിലവിലുള്ള ഉപരോധങ്ങള്‍ക്കു പുറമെ, ഉത്തര കൊറിയയുമായി വ്യാപാരം നടത്തുന്നതില്‍ നിന്ന് 2 ചൈനീസ് ഷിപ്പിങ് കമ്പനികളെ വിലക്കിയിരുന്നു. വിയറ്റ്‌നാമിലെ ഹാനോയില്‍ കഴിഞ്ഞ മാസം നടന്ന കിം – ട്രംപ് ഉച്ചകോടി തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഉപരോധങ്ങളെല്ലാം പിന്‍വലിക്കണമെന്ന നിലപാടില്‍ കിം ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പാതിവഴിയില്‍ നിര്‍ത്തിയത്.

Top