Donald Trump wins 2016 presidential election: victory speech, full transcript

ന്യൂയോര്‍ക്ക്: താന്‍ മുഴുവന്‍ അമേരിക്കന്‍ ജനതയുടേയും പ്രസിഡന്റായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ന്യൂയോര്‍ക്കില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഈ സുന്ദരമായ സായാഹ്നത്തില്‍ ഞാന്‍ ഈ രാജ്യത്തെ ഒരുപാട് സ്‌നേഹിക്കുന്നു….’ ട്രംപ് ഇങ്ങനെ പറഞ്ഞാണ്പ്രസംഗം ആരംഭിച്ചത്‌

ഹില്ലരി ഫോണില്‍ വിളിച്ച് എന്നെ അഭിനന്ദിച്ചു. മികച്ച പ്രചാരണവും മത്സരവുമാണ് അവര്‍ കാഴ്ചവച്ചത്. നമ്മുടെത് വെറും പ്രചാരണമായിരുന്നില്ല കഠിനാധ്വാനവും മുന്നേറ്റവുമായിരുന്നു. ഇനിയും നമുക്കൊന്നായി പ്രവര്‍ത്തിച്ച് സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കാം ട്രംപ് പറഞ്ഞു.

എന്തും നേടിയെടുക്കാനുള്ള അപാര കഴിവുള്ളവരാണ് നമ്മളെന്ന് നാം തെളിയിച്ചു കഴിഞ്ഞു. നമുക്ക് മികച്ച സാമ്പത്തിക പദ്ധതികളുണ്ട്. അമേരിക്കയുടെ വളര്‍ച്ച ഇരട്ടിയാക്കണം. ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി തുടരണം. അമേരിക്കയുമായി ചേര്‍ന്ന് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ ലോക രാഷ്ട്രങ്ങളുമായി നാം സഹകരിക്കുമെന്നും ട്രംപ് പറഞ്ഞു.

വിസ്മരിക്കപ്പെവര്‍ ഇനി വിസ്മരിക്കപ്പെട്ടവരായിരിക്കില്ല. നമ്മുടെ രാജ്യം പുനര്‍നിര്‍മിക്കുന്ന ജോലികള്‍ ഉടന്‍ തുടങ്ങേണ്ടതുണ്ട്. അമേരിക്കന്‍ താല്‍പര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് എല്ലാ രാഷ്ട്രങ്ങളുമായുള്ള സഹകരണമാണ് അമേരിക്കന്‍ നയമെന്ന് ലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന എന്റെ കുടുംബത്തില്‍ നിന്നാണ് താന്‍ പലതും പഠിച്ചത്, സഹോദരിയോട് തനിക്ക് ഒരുപാട് നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു. ചരിത്രമുഹൂര്‍ത്തമെന്നാണ് ലോകം വിജയത്തെ വിശേഷിപ്പിക്കുന്നത് എന്നാല്‍ ഇനിയും നമുക്ക് അത് തെളിയിക്കാനുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Top