Donald Trump willing to meet North Korea’s Kim over nukes, scrap climate deal

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നുമായി ആണവായുധ വിരുദ്ധ ചര്‍ച്ചക്ക് തയാറെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.

വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

കിങ് ജോങ് ഉന്നുമായി പ്രശ്‌നങ്ങളില്ല. ചര്‍ച്ചയിലൂടെ എല്ലാ വിഷയങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

കിഴക്കന്‍ യുക്രെയിന് നേര്‍ക്കുള്ള റഷ്യന്‍ സൈനിക നടപടിയോട് ട്രംപ് അഭിമുഖത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

തുടരെ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തര കൊറിയക്ക് മേല്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top