ട്രംപും ഭാര്യയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ജനുവരിയില്‍ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, അമേരിക്കയില്‍ കൊവിഡിനെ തുടര്‍ന്ന് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് മരിച്ചത്.

കൊവിഡിനെതിരെ എല്ലാവരും പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടയില്‍ ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു ആഹ്വാനം ട്രംപ് നടത്തുന്നത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും വാക്‌സിന്‍ സ്വീകരിക്കുന്നത് ലൈവ് ടെലികാസ്റ്റ് നടത്തിയിരുന്നു.

Top