ഡൊണാള്‍ഡ് ട്രംപ് വത്തിക്കാനില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: സൗദി അറേബ്യ, ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

മാര്‍പാപ്പയുടെ കൊട്ടാരത്തിലെ സ്വകാര്യ ലൈബ്രറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.

ഇതാദ്യമായാണ് ഇരുവരും നേരില്‍ കണ്ടുമുട്ടുന്നത്.അഭയാര്‍ഥി പ്രശ്‌നം, കുടിയേറ്റം, കാലവസ്ഥാ വ്യതിയാനം, വധശിക്ഷ, ആയുധക്കച്ചവടം തുടങ്ങിയ മേഖലകളില്‍ ട്രംപിനെ മാര്‍പാപ്പ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്‌.

Top