ഇറാനെതിരെ അമേരിക്ക ; കൂടുതല്‍ ഉപരോധങ്ങള്‍ക്ക് സാധ്യതയേറുന്നു

trump

വാഷിംഗ്ടണ്‍: ഇറാനെതിരായി കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള കാര്യം വ്യക്തമാക്കിയിരിക്കുന്നത് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് ന്യൂച്ചിനാണ്. ഇറാന്‍ ആണവകരാര്‍ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം നടക്കുന്നത്.

2015ലായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് തീരുമാനിച്ചത്. അതിന്റെ ഭാഗമായി ആണവ പദ്ധതികള്‍ കുറയ്ക്കുന്നതിന് ഇറാന്‍ സമ്മതിക്കുകയായിരുന്നു. അടുത്ത വര്‍ഷം അമേരിക്ക ഇറാനെതിരായ എല്ലാ ഉപരോധങ്ങളും നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. ഏതു സമയത്തും കരാറില്‍ നിന്ന് അമേരിക്ക പിന്മാറാമെന്ന് ട്രംപ് അറിയിച്ചിരുന്നു.

കരാറില്‍ നിന്നു പൂര്‍ണമായി പിന്‍വാങ്ങുന്ന സമീപനമല്ല ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. ആദ്യഘട്ടത്തില്‍ കരാറുമായി ബന്ധപ്പെട്ടു നല്‍കിയ ഉറപ്പുകളില്‍ നിന്ന് പിന്മാറുക, ഇറാനുമേല്‍ വീണ്ടും സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുക എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പദ്ധതികള്‍. ഇക്കാര്യത്തില്‍ ഇന്നാണ് ട്രംപ് നിലപാട് വ്യക്തമാക്കുകയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യൂച്ചില്‍ അറിയിച്ചു. ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ട്രംപ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മ്യൂച്ചില്‍ വ്യക്തമാക്കി.

Top