ഇതാണ് ബാഗ്ദാദിയുടെ അന്തകന്‍, അമേരിക്കന്‍ പട്ടാളത്തിന്റെ അഭിമാനം; നായയുടെ ചിത്രം പങ്കുവെച്ച് ട്രംപ്

ഇറാഖ് : അല്‍ ബാഗ്ദാദിയുടെ മരണം സ്ഥീരീകരിച്ചതിന് പിന്നാലെ ബാഗ്ദാദിയെ നാമാവശേഷമാക്കാന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ച നായയുടെ ചിത്രം പങ്കുവെച്ച് ട്രംപ്.

”ഐസിസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയെ പിടികൂടി കൊലപ്പെടുത്തുന്ന ദൗത്യത്തില്‍ മഹത്തായ ജോലി ചെയ്ത നായയുടെ ഒരു ചിത്രം ഞങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു”- എന്ന് പറഞ്ഞാണ് ട്രംപ് ചിത്രം പങ്കുവെച്ചത്.

ഞായറാഴ്ചയാണ് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ട്രംപ് രംഗത്തെത്തിയത്. ഒരു നായയെ പോലെ, അല്ലെങ്കില്‍ ഒരു ഭീരുവിനെ പോലെയാണ് അയാള്‍ മരിച്ചതെന്ന് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

യു.എസ് സൈന്യം പിന്തുടരുന്നതറിഞ്ഞ ബാഗ്ദാദി അയാളുടെ മൂന്നുമക്കളോടൊപ്പം ഒരു ടണലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. നിലവിളിച്ചും അലറിക്കരഞ്ഞും അയാള്‍ ഓടി. അതിനുള്ളില്‍വച്ചാണ് സ്വയം പൊട്ടിത്തെറിച്ചത്. ബാഗ്ദാദിയോടൊപ്പം ഉണ്ടായിരുന്ന മൂന്നുമക്കളും മരിച്ചു, ട്രംപ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം ചിന്നിച്ചിതറി. പരിശോധനകള്‍ക്ക് ശേഷമാണ് ബാഗ്ദാദി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചത്.

Top