donald trump tells michelle obama US now has hope

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ അമേരിക്ക വലിയ പ്രതീക്ഷയിലാണെന്ന് അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

രാജ്യമെന്ന നിലയില്‍ അമേരിക്ക വീണ്ടും വിജയിക്കാന്‍ പോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അലബാമയില്‍ നടന്ന റിപ്പബ്ലിക്കന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്.

നിങ്ങള്‍ കണ്ടുകൊള്ളൂ, കഴിഞ്ഞ പതിറ്റാണ്ടുകളിലൊന്നും കാണാത്ത മാറ്റങ്ങള്‍ക്കാണ് വരും ദിനങ്ങളില്‍ അമേരിക്ക സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ട് എന്ന് കഴിഞ്ഞ ദിവസം അമേരിക്കയുടെ പ്രഥമവനിത മിഷേല്‍ ഒബാമ അഭിപ്രായപ്പെട്ടിരുന്നു.

അവര്‍ ഉദ്ദേശിച്ചതല്ല പറഞ്ഞപ്പോള്‍ പുറത്തുവന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അതിലും മൃദുലമായി മിഷേലിന് പ്രതികരിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top