Donald Trump targets China; tweets ‘we don’t want the drone they stole back’

ബെയ്ജിംഗ്: ആളില്ലാത്ത നാവിക അന്തര്‍വാഹിനി സംബന്ധിച്ച് ചൈനയും അമേരിക്കയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കപ്പെടുന്നതിന് വഴികളൊരുങ്ങിയതിനു പിന്നാലെ പ്രകോപനവുമായി അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത്.

അന്തര്‍വാഹിനി ചൈന മോഷ്ടിച്ചതാണെന്ന് ട്രംപ് ആരോപിച്ചു. ട്വിറ്ററിലൂടേയായിരുന്നു ട്രംപിന്റെ ആരോപണം. നിങ്ങള്‍ മോഷ്ടിച്ച ഡ്രോണ്‍ അമേരിക്കയ്ക്ക് ആവശ്യമില്ല. അത് നിങ്ങള്‍ തന്നെ സൂക്ഷിച്ചുകൊള്ളുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

സൗത്ത് ചൈന സമുദ്രത്തിലെ സ്ഥിരം നിരീക്ഷണത്തിനിടെയാണു യുഎസിന്റെ ആളില്ലാത്ത നാവിക അന്തര്‍വാഹിനി ചൈന പിടിച്ചെടുക്കുന്നത്.

സമുദ്രപഠനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തങ്ങളുടെ നാവിക അന്തര്‍വാഹിനി രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമായി വിട്ടുതരണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി അമേരിക്ക സമ്മതിച്ചിട്ടുണ്ട്.

നിയമാനുസൃതം സമുദ്രത്തില്‍ ഉപയോഗിക്കുന്ന അന്തര്‍വാഹിനിയാണ് ഇതെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 15നാണ് അന്തര്‍വാഹിനി ചൈന പിടിച്ചെടുക്കുന്നത്

Top