donald trump statement about is

donald trump

വാഷിങ്ങ്ടണ്‍: ബരാക്ക് ഒബാമയ്‌ക്കെതിരെ പുതിയ ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇസ്‌ലാമിക് സ്റ്റേറ്റിന് രൂപം നല്‍കിയത് ബരാക്ക് ഒബാമയാണ് എന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോപണം.

ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടന, ബരാക് ഒബാമയെ ആദരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെ സെന്റ് ലൊഡേര്‍ഡേലിലെ റാലിയില്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
ഐഎസ്‌ന്റെ സ്ഥാപകന്‍ ബരാക് ഒബാമയാണെന്നും ഹിലരി ക്ലിന്റണ്‍ സഹ സ്ഥാപകയാണെന്നും ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റായ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ ബാധിക്കുകയാണെന്നും ഔദ്യോഗികമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ട്രംപ് സംയമനം പാലിക്കണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

Top