donald trump statement acout CNN

ഓഹിയോ: സി.എന്‍.എന്‍ എന്നാല്‍ ക്ലിന്റന്‍ ന്യൂസ് നെറ്റ്‌ വര്‍ക്കാണെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ചു കൊണ്ട് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.

ഡെമോക്രാറ്റിക്ക് എതിരാളി ഹിലരി ക്ലിന്റനെ പിന്തുണയ്ക്കുന്നതിന് ന്യൂയോര്‍ക്ക് ടൈംസിനു നേരെയും വിമര്‍ശനശരങ്ങളയച്ചു ട്രംപ്. ന്യൂയോര്‍ക്ക് ടൈംസിന് സത്യസന്ധത തീരെയില്ല, അവര്‍ തകരുകയാണ്. മൂന്നു നാലു വര്‍ഷം കൂടിയെ അവര്‍ നിലനില്‍ക്കൂവെന്നും ട്രംപ് പറഞ്ഞു.

സി.എന്‍.എന്നും ന്യൂയോര്‍ക്ക് ടൈംസും ഹിലരിയെ പിന്തുണയ്ക്കുന്ന കഥകളാണ് എഴുതുന്നത്. തെറ്റായ വാര്‍ത്ത നല്‍കുന്ന സി.എന്‍.എന്നിനു വേണ്ടി അവര്‍ നേരായ ദിശയിലെത്തുന്നവരെ ഒരു ഷോകളിലും പങ്കെടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

”താന്‍ അവരുടെ ഷോകളില്‍ പങ്കെടുക്കുന്നില്ലെന്ന് മനസിലാക്കുന്നതോടെ അവരുടെ ഷോകള്‍ ആരും കാണില്ല. അതാണ് സംഭവിക്കുന്നത്.” ഫോക്‌സ് ഒഴികെയുള്ള മാദ്ധ്യമങ്ങള്‍ തനിക്കെതിരെയാണെന്ന് ചൂണ്ടികാട്ടിയ ട്രംപ് പറയുന്നു.

22.5 മില്യണ്‍ ഫോളോവേഴ്‌സ് തനിക്ക് ട്വിറ്ററിലും ഫേസ്ബുക്കിലുമുണ്ടെന്ന് ആവകാശപ്പെടുന്ന ട്രംപ് തുടര്‍ന്നും ട്വിറ്റര്‍ ഉപയോഗിക്കുമെന്നും പറയുന്നു.

Top