പുതിയ നീക്കവുമായി അമേരിക്ക ; 692 ബില്ല്യണിന്റെ പ്രതിരോധ ബജറ്റ് ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: പ്രതിരോധ മേഖലയിൽ പുതിയ മാറ്റത്തിന് തുടക്കം കുറിക്കാനൊരുങ്ങി അമേരിക്ക.

692 ബില്ല്യണിന്റെ പ്രതിരോധ ബജറ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.

ദക്ഷിണേഷ്യൻ തന്ത്രം നടപ്പിലാക്കാനും, ഉത്തര കൊറിയയുടെ ഭീഷണിയെ നേരിടാനുള്ള മിസൈലുകൾക്ക് അംഗീകാരം നൽകാനും പുതിയ ബജറ്റിലൂടെ സാധിയ്ക്കും.

വൈറ്റ് ഹൗസിൽ വെച്ചു ചൊവ്വാഴ്ച ട്രംപ് ബജറ്റ് ഒപ്പിട്ട ട്രംപ് നാഷണൽ ഡിഫൻസ് അതോറിറ്റി ആക്ടിന്(എൻഡിഎഎ) കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

എൻഡിഎഎ പ്രതിരോധ വകുപ്പിനും ദേശീയ ഊർജ്ജ വകുപ്പിന്റെ ദേശീയ സുരക്ഷാ പരിപാടികൾക്കും അടിസ്ഥാന ബജറ്റ് വിഭവങ്ങളുടെ 626 ബില്ല്യൻ ഡോളർ നൽകും.

ഓവർസീസ് കാൻസിജൻസി ഓപ്പറേഷനുകൾക്കായി 66 ബില്ല്യൻ ഡോളർ കൂടി അധികമായി നൽകുന്നുണ്ട്.

കപ്പൽ നിർമ്മാണത്തിനായി 26.2 ബില്ല്യൻ ഡോളർ, 90 ജോയിന്റ് സ്ട്രൈക്ക് ഫൈറ്റർ വിമാനങ്ങൾ വാങ്ങാൻ 10.1 ബില്യൺ ഡോളർ, കരസേനയ്ക്കായി വാഹനങ്ങൾ വാങ്ങാൻ $ 2.2 ബില്ല്യൻ എന്നിങ്ങനെയാണ് ബജറ്റ് അംഗീകാരം നൽകിയിരിക്കുന്ന മറ്റ് തുകകൾ.

പുതിയ നിയമനിർമ്മാണം സൈന്യത്തിനെ പുനഃക്രമീകരിക്കുന്നതിനും , ഞങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമാണ് എന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഈ പ്രതിരോധ ബില്ല് നടപ്പാക്കുന്നതോടെ അമേരിക്കയുടെ സൈനിക ശക്തിയെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്നും , നിയമനിർമ്മാണം സേനയുടെ സന്നദ്ധത വർദ്ധിപ്പിക്കുകയും ,ആധുനികവൽക്കരിക്കുകയും ചെയ്യുമെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.

Top