Donald Trump Sends Letter Of Thanks To China’s Xi Jinping

trump

വാഷിംഗ്ടണ്‍: അമേരിക്ക- ചൈന ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിംഗിനു കത്തയച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പുരോഗമനപരമായ ബന്ധം വളര്‍ത്തേണ്ടതും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കേണ്ടത് അത്യാവശ്യമാണെന്നും കത്തില്‍ സൂചിപിച്ചിട്ടുണ്ടെന്നാണ് വിവരം.

വിവിധ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നും ട്രംപ് കത്തില്‍ വ്യക്തമാക്കുന്നു. വൈറ്റ് ഹൗസാണ് ട്രംപിന്റെ കത്ത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Top