തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ ; അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാമെന്ന് ട്രംപ്

Trump

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലുകളെ സംബന്ധിച്ചു അന്വേഷണം നടത്തുന്ന സംഘത്തിന് മുൻപിൽ ഹാജരാകാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്വേഷണത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. സിെഎഎ ഡയറക്ടര്‍ മൈക് പോംപിയടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ട്രംപിന്റെ പ്രചാരണസംഘത്തിലെ പ്രമുഖരെയും എഫ്ബിെഎ മുൻ ഡയറക്ടര്‍ കൂടിയായ റോബര്‍ട്ട് മുള്ളര്‍ ചോദ്യം ചെയ്തിരുന്നു.

Top