ടിക് ടോക് നിരോധിക്കും; നിലപാട് കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കുമെന്ന നിലപാടിലുറച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ടിക് ടോക് നിരോധനത്തെപറ്റി അമേരിക്ക ആലോചിക്കുന്നത്.

അമേരിക്കയിലെ ടിക് ടോക്ക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്. രാജ്യത്ത് പൂര്‍ണ്ണമായി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കള്‍ ഉണ്ടായിരുന്നു ടിക് ടോകിന്.

രാജ്യത്ത് ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആയിരുന്നു ആദ്യം രംഗത്തെത്തിയത്. ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഗൗരവകരമായി കാണുന്നുവെന്നും പോംപിയോ വ്യക്തമാക്കിയിരുന്നു.

Top