Donald Trump, PM Modi speak over phone

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഊഷ്മള സംഭാഷണമാണു നടന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒന്നിച്ചുചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് മോദി ഉറപ്പുനല്‍കി. ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ രാത്രിയാണ് ട്രംപ്, മോദിയെ ഫോണില്‍ വിളിച്ചത്. ഇന്ത്യ യുഎസിന്റെ യഥാര്‍ഥ സുഹൃത്താണെന്നു ട്രംപ് പറഞ്ഞു. കൂടാതെ അദ്ദേഹം, പ്രധാനമന്ത്രിയെ യുഎസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Top