Donald Trump names James ‘Mad Dog’ Mattis as defence secretary

വാഷിംഗ്ടണ്‍: മുന്‍ സൈനിക ജനറലായിരുന്ന ജയിംസ് എന്‍.മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതാണു തീരുമാനം.

ഇതു സംബന്ധിച്ച് സിന്‍സിനാട്ടിയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മാത്രമേ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ എന്നു റിപ്പോര്‍ട്ടുകളുണ്ട്.

സൈനിക വൃത്തങ്ങളില്‍ മാഡ് ഡോഗ് എന്നറിയപ്പെടുന്ന ജയിംസ് 2013ലാണ് സൈന്യത്തില്‍നിന്നു വിരമിച്ചത്.

ബറാക് ഒബാമയുടെ മധ്യപൂര്‍വേഷ്യന്‍ നയത്തിന്റെ കടുത്ത വിമര്‍ശകനാണ് ജയിംസ് മാറ്റിസ്. ഇറാക്ക്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ഭീഷണി ഇറാനാണെന്ന അഭിപ്രായക്കാരനാണ് ജയിംസ് മാറ്റിസ്.

Top