റഷ്യയുമായി ചർച്ച ; മൈക്കിള്‍ ഫ്ലിന്നിന്റെ നടപടി നിയമപരമെന്ന്​ ഡൊണാൾഡ് ട്രംപ്​

വാഷിംഗ്ടൺ: റഷ്യയുമായി ചർച്ച നടത്തിയ അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്നിന്റെ നടപടി നിയമപരമെന്ന്​ ഡൊണാൾഡ് ട്രംപ്.

​റഷ്യയുമായി രഹസ്യ ചർച്ച നടത്തിയതിൽ മൈക്കിള്‍ ഫ്ലിന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിലുടെ ട്രംപ് അഭിപ്രായം പ്രകടനം നടത്തിയത്​​.

മൈക്കിൾ ഫ്ലിന്നിന്റെ റഷ്യയുമായുള്ള ചർച്ച നിയമപരമാണ്​, അതിൽ മറച്ച്​ വെക്കാൻ ഒന്നുമില്ലെന്നും ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

ട്രംപിന്റെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് ഫ്ലിന്‍ ആയിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി റഷ്യ രഹസ്യ ഇടപെടല്‍ നടത്തിയെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.

ഈ ആരോപണങ്ങൾ സംബന്ധിച്ച നാല് വ്യത്യസ്ത അന്വേഷണങ്ങളാണ് എഫ്ബിഐ നടത്തിയത്.

എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മൈക്കിള്‍ ഫ്ലിന്‍ മറച്ചുവച്ചെന്ന് എഫ്ബിഐ കണ്ടെത്തുകയായിരുന്നു.

Top