പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയിരുന്നുവെന്ന് സമ്മതിച്ച് ട്രംപ്

trump1

വാഷിങ്ടണ്‍: പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയിരുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കുന്നതിന് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് താരത്തിന് പണം നല്‍കിയതെന്നും,
തന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കല്‍ കോഹനാണ് 1,30,000 ഡോളര്‍ (86 ലക്ഷം രൂപ) നല്‍കിയതെന്നും, പിന്നീട് ഈ പണം താന്‍ കോഹന് തിരികെ നല്‍കിയെന്നും ട്രംപ് പറഞ്ഞു.

കോഹന് ട്രംപ് പണം തിരികെ നല്‍കിയിരുന്നെന്ന ട്രംപിന്റെ നിയമസഹായിയും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ റുഡി ജുലിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് കുറ്റസമ്മതം നടത്തിയത്. ആദ്യമായാണ് സ്റ്റോമിയുമായുള്ള ബന്ധം ട്രംപ് അംഗീകരിക്കുന്നത്.

Top